കോട്ടയം : തന്റെ മകനെ കൊന്നകേസിൽ കുറ്റവാളികൾക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്ന് കെവിന്റെ പിതാവ് ജോസഫ്. ചാക്കോ കൂടി ശിക്ഷിക്കപ്പെടണമായിരുന്നുവെന്നും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമത്തോട് പ്രതികരിച്ചു. അതേസമയം കെവിനോട് ചെയ്‌ത ക്രൂരതയ്‌ക്ക് തക്കശിക്ഷയാണ് ലഭിച്ചതെന്ന് കേസിലെ മുഖ്യസാക്ഷി അനീഷ് പറഞ്ഞു.
സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലക്കേസായ കെവിൻ വധത്തിൽ കോടതി എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍(ചിന്നു), മൂന്നാംപ്രതി ഇഷാന്‍ ഇസ്മയില്‍, നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്‍, ഏഴാംപ്രതി ഷിഫിന്‍ സജാദ്, എട്ടാംപ്രതി എന്‍ നിഷാദ്, ഒമ്പതാംപ്രതി ഫസില്‍ ഷെരീഫ്, 11-ാംപ്രതി ഷാനു ഷാജഹാന്‍, 12-ാംപ്രതി ടിറ്റു ജെറോം എന്നിവരെയാണ് ശിക്ഷിച്ചത്.കോട്ടയം ജില്ലാ സെഷൻസ് ജഡ്‌ജി എസ് ജയചന്ദ്രൻ വിധി പ്രഖ്യാപിച്ചു.