ബോളിവുഡ് താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകള്‍. താരം പങ്കെടുത്ത ഒരു പുസ്തക പ്രകാശചടങ്ങാണ് പരിഹാസത്തിന് കാരണമായത്. ഹരീന്ദര്‍ സിക്കയുടെ നോവല്‍ കോളിങ് സെഹ്മത്ത് പ്രകാശനം ചെയ്യാനാണ് താരം എത്തിയത്.
സാരി ധരിച്ച് അതി സുന്ദരിയായാണ് താരം ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ പുസ്തക പ്രകാശം നടത്തുന്നതിനിടെ താരത്തിന് ഒരു അബന്ധം പറ്റി. പുസ്തകം തലതിരിച്ചു പിടിച്ചാണ് പ്രകാശനം ചെയ്തത്.
മാധ്യമങ്ങള്‍ക്ക് മുന്പില് പുസ്തകവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്.
ചിത്രങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താരം രൂക്ഷമായ ട്രോളാക്രമണത്തിന് ഇരയായി. ബുദ്ധിയില്ലാത്ത സൗന്ദര്യം മാത്രമുള്ള ആളുകള്‍ ഇങ്ങനെയാണ്’ ഒരാള്‍ കുറിച്ചു. തലതിരിഞ്ഞ ജീവിതം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.