Local

മടവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന പരിശീലനം


മടവൂര്‍ : മടവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഹസീന ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. വി.സി. റിയാസ് ഖാന്‍ [വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ] എ.പി.നസ്തര്‍ [മെമ്പര്‍)], കെ. നിഷ (ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ SEUFമലപ്പുറം ) എന്നിവരും സംസാരിച്ചു. ടി.പി.രാധാകൃഷ്ണന്‍ (ടEUF ജില്ലാ കോര്‍ഡിനേറ്റര്‍ ] ഹരിത കേരളം പദ്ധതികള്‍ വിശദീകരിച്ചു. തുടര്‍ന്ന് പഞ്ചായത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വിശദീകരിച്ചു. ശേഷം ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍- കര്‍ത്തവ്യം സാധ്യതകള്‍, പ്ലാസ്റ്റിക് അജൈവ വസ്തുക്കളുടെ വേര്‍തിരിക്കല്‍ എന്നിവയെക്കുറിച്ച് ശ്രീ സുരേഷ് ബാബു (കോ-ഓര്‍ഡിനേറ്റര്‍ -KGNട ] ക്ലാസ്സെടുത്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേര്‍സണ്‍ സിന്ധുമോഹനന്‍ സ്വാഗതവും സി.ഡി.എസ് ചെയര്‍ പേര്‍സണ്‍ സ്‌നേഹപ്രഭ നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!