Trending

കേരളത്തെ കുറിച്ച് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളെ പഠിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ്

രാജീവ്‌ ചന്ദ്രശേഖർ മുണ്ട് അഴിച്ച് തലയിൽ കെട്ടിയാലും കുഴപ്പമില്ല. ഡയലോഗ് പറഞ്ഞു കൊടുത്ത പിആർ ഏജൻസി പൊട്ടികരഞ്ഞു കാണും. രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജീവ്‌ ചന്ദ്രശേഖർ എംപി ആയത് ബാക്ഡോറിലൂടെയാണ്. കൂടുതൽ പറയിപ്പിക്കേണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. കെഎം എബ്രഹാമിനെതിരായ സിബിഐ എഫ്ഐആർ കണ്ടെത്തലുകൾ ഗുരുതരം. കെഎം എബ്രഹാം തൽസ്ഥാനത്ത് തുടരുന്നത് സംസ്ഥാനത്തിന് അപമാനകരം.
സ്വയം രാജി വെക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. രാജി ചോദിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണോ? ലാവ്‌ലിൻ കേസിലെ സാക്ഷി എന്ന ഭയമുണ്ടോ മുഖ്യമന്ത്രിക്കെന്നും സതീശൻ ചോദിച്ചു. പതിനായിരം സെക്കന്റ് കോൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയാണ് കെഎം എബ്രഹാം. ഗുരുതരമായ ഫോൺ ചോർത്തൽ നടന്നുവെന്നും അദ്ദേഹം വിമർശിച്ചു.ശമ്പളം കൊടുക്കാൻ സർക്കാരിന് പണമില്ല. വാർഷികമെന്ന പേരിൽ നടക്കുന്നത് സർക്കാർ ദൂർത്ത്. വീണ വിജയന്റെ വിശദീകരണം എസ്എഫ്ഐ റിപ്പോർട്ട്‌ പുറത്തു വരട്ടെ. പ്രാഥമിക റിപ്പോർട്ടുകൾ വീണയ്ക്ക് എതിര്. വീണയ്ക്ക് എതിരായ കേസ് രാഷ്ട്രീയ പ്രേരിതമല്ല.മുഖ്യമന്ത്രിയുടെ ഡിന്നർ ബിജെപി ബാന്ധവം ശക്തമാക്കാനാണ്. ഗവർണർമാർ എന്ത് കൊണ്ട് പിന്മാറി എന്ന് അറിയില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥി. കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി ഉണ്ടാവും. സ്ഥാനാർഥിയെ കുറിച്ച് സിപിഐമ്മിനോടും ചോദിക്കണം. കോൺഗ്രസിനോട് മാത്രമെന്തിന് ചോദ്യമെന്നും വി ഡി സതീശൻ ചോദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!