Kerala

തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു; ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. സിനിമാനടനെ കാണാൻ വരുന്നവര്‍ വോട്ടാകണമെന്നില്ലെന്നും കെ മുരളീധരൻ.തൃശൂരില്‍ ബിജെപി ഫ്ളാറ്റുകളില്‍ കള്ളവോട്ട് ചേര്‍ത്തു, ഇതിന് ബിഎല്‍ഒയുടെ ഒത്താശയുമുണ്ടായിരുന്നു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട് നടന്നു, കണക്കനുസരിച്ച് യുഡിഎഫ് ഒന്നും എല്‍ഡിഎഫ് രണ്ടിലും വരണം, ഡീൽ അനുസരിച്ചാണെങ്കിൽ ബിജെപി രണ്ടാമത് വരണം, ഇതിന് ഉത്തരവാദി പിണറായി, തോൽക്കുന്നത് വരെ ബിജെപിക്ക് പ്രതീക്ഷിക്കാം, കേരളത്തിൽ ബിജെപി വട്ടപ്പുജ്യം, കാണാൻ വരുന്നവരുടെയും ടാറ്റാ കാണിക്കുന്നവരുടെയും കണക്കെടുത്ത് ഏതെങ്കിലും സ്ഥാനാർഥി വിജയിച്ചിട്ടുണ്ടോ, സിനിമാനടനെ കാണാൻ വരുന്നവർ വോട്ടാവണമെന്നില്ലെന്നും കെ മുരളീധരൻ.പത്മജ വേണുഗോപാലിനെതിരെയും കെ മുരളീധരന്‍റെ വിമര്‍ശനം. പത്മജ പ്രവചനങ്ങള്‍ നടത്തി സമാധാനമടയട്ടെ എന്നും പത്മജയ്ക്ക് ഇതുവരെ തന്നെ ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെ മുരളീധരൻ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!