ചൊവ്വാഴ്ച നടന്ന അര്‍ജന്റീന സൗദി അറേബ്യ മത്സരത്തിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി അര്‍ജന്റീന ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്.എന്നാൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ശക്തരായ അര്‍ജന്റീനയെ സൗദി തറപറ്റിച്ചത്. ന്നാം പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സൗദിയുടെ തിരിച്ചുവരവ്. ആ തിരിച്ചു വരവില്‍ സൗദി കോച്ച് ഹെര്‍വേ റെനാഡിന് വലിയ പങ്കാണുള്ളത്.
ഹാഫ് ടൈമിന് ശേഷം എന്ത് മാജിക്കാണ് സംഭവിച്ചത് എന്നതിന്റെ ഉത്തരമാണ് ഇപ്പോള്‍ പുറത്ത് വരുന്ന ഒരു വീഡിയോ ദൃശ്യം. ഹാം ടൈം ഇടവേളയില്‍ സൗദി അറേബ്യ താരങ്ങളെ പരിശീലകന് ഹെര്‍വ് റെനാര്‍ഡ് ശകാരിക്കുകയും അവരുടെ പോരാട്ടവീര്യം ഉണര്‍ത്താന്‍ പറയുന്ന വാക്കുകളുമാണ് വീഡിയോയിലുള്ളത്. പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലാകുകയും ചെയ്തു.ഇപ്പോൾ ഈ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ് ,ഒന്നാം പകുതിക്ക് ശേഷം ഡ്രസിങ് റൂമിലെത്തിയ കോച്ച് നിരാശരായിരിക്കുന്ന കളിക്കാര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചു. മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാനല്ല നിങ്ങള്‍ വന്നത് എന്നും പ്രസിങ് ഗെയിം എന്നാല്‍ കളിക്കാര്‍ക്ക് മുന്നില്‍ വെറുതെ നില്‍ക്കലല്ല എന്നും കളിക്കാരോട് കോച്ച് രൂക്ഷമായ ഭാഷയില്‍ തന്നെ പറഞ്ഞു.
ഇതൊരു ലോകകപ്പ് മത്സരമാണ് നിങ്ങള്‍ സര്‍വവും നല്‍കൂ. മെസിക്ക് പന്ത് കിട്ടുമ്പോള്‍ നിങ്ങള്‍ പ്രതിരോധത്തിലേക്ക് പോകുന്നു. ഇങ്ങനെയാണോ നിങ്ങള്‍ അര്‍ജന്റീനയെ പ്രതിരോധത്തിലാക്കുന്നത്. നിങ്ങള്‍ എന്താണ് ഗ്രൗണ്ടില്‍ കാണിച്ചത് എന്നും പരിഹാസ രൂപേണ പരിശീലകന് ചോദിക്കുന്നുണ്ട്.’മെസ്സി മൈതാന മധ്യത്താണ്. അയാളുടെ കയ്യിലാണ് പന്ത്. നിങ്ങള്‍ അപ്പോഴും പ്രതിരോധനിരയില്‍ തന്നെ നില്‍ക്കുകയാണ്. ഫോണെടുത്ത് മെസ്സിക്കൊപ്പം ഫോട്ടോ എടുക്കൂ. പ്രസിങ് എന്നാല്‍ കളിക്കാര്‍ക്ക് മുന്നില്‍ വെറുതെ നില്‍ക്കലല്ല. നമ്മള് തിരിച്ചു വരുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ. അവര്‍ ലാഘവത്തിലാണ് കളിക്കുന്നത്. നോക്കൂ ഇത് ലോകകപ്പാണ്. നിങ്ങള്‍ക്ക് നല്‍കാനുള്ളതെല്ലാം നല്‍കൂ’,
22 نوفمبر 2022
— المنتخب السعودي (@SaudiNT) November 24, 2022
يَـــــــــوم لا يُنسى 💚🇸🇦#كواليس_الأخضر ☕ 🎧 pic.twitter.com/qnLF2nxv48