Local News

പെരുവയൽ പഞ്ചായത്തിലെ മൂന്ന് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു

പെരുവയൽ ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ ശാന്തിച്ചിറ മുണ്ടോട്ടുവൽ കുരിക്കത്തൂർ റോഡ്, പള്ളിത്താഴം ചാലിയാർ റോഡ്, കല്ലടമീത്തൽ പുതുക്കണ്ടിപ്പോയിൽ റോഡ് എന്നിവയുടെ പ്രവൃത്തികൾക്കാണ് തുടക്കം കുറിക്കുന്നത്. മൂന്ന് റോഡുകൾക്കുമായി 34 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പെരുവയൽ ഗ്രാമപഞ്ചായത്തിൽ 13 റോഡുകൾക്കായി 1.43 കോടി രൂപയുടെ അനുമതിയാണ് ലഭ്യമാക്കിയതെന്ന് എം.എൽ.എ പറഞ്ഞു.

പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് വൈ.വി ശാന്ത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ മുഖ്യാതിഥിയായിചടങ്ങിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം മനോഹരൻ, സി.ടി സുകുമാരൻ, കെ.പി അപ്പു, മിനി ശ്രീകുമാർ, എം.എം പ്രസാദ്, വി.പി അരവിന്ദാക്ഷൻ, പി സന്തോഷ് കുമാർ, എം.ടി മാമുക്കോയ, ബിജു കല്ലട, പി ബഷീർ, കെ സജീഷ് എന്നിവർ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!