Trending

ഗോമസിന്റെ ഗോളിൽ കണ്ണൂരിന് ജയത്തുടക്കം

കണ്ണൂർ: വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിക്ക് വിജയത്തുടക്കം. ജവഹർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കണ്ണൂർ പരാജയപ്പെടുത്തിയത്.

18-ാം മിനിറ്റിൽ സ്പാനിഷ് താരം അസിയർ ഗോമസ് നേടിയ ഗോളാണ് കണ്ണൂരിന് വിജയം സമ്മാനിച്ചത്. സമനിലയ്ക്കായി തൃശൂർ നടത്തിയ മുന്നേറ്റങ്ങൾ കണ്ണൂർ പ്രതിരോധവും ഗോൾകീപ്പർ ഹജ്മലും തടഞ്ഞു.

റഷ്യൻ പരിശീലകൻ ആൻഡ്രേ ചെർണിഷോവിന്റെ കീഴിലാണ് കണ്ണൂർ ഇത്തവണ ഇറങ്ങിയത്. സ്പാനിഷ് പരിശീലകൻ ഡേവിഡ് കനേഡയാണ് തൃശൂരിന്റെ പരിശീലകൻ.

സംഗീത–നൃത്ത പരിപാടികളോടെ നടന്ന വർണാഭമായ ഉദ്ഘാടനച്ചടങ്ങിൽ ഡാബ്സി, ഡാസി, റാപ്പർ മർഡർ എറർ തുടങ്ങിയവർ അണിനിരന്നു. ജനപ്രതിനിധികൾ, ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ, സിനിമാതാരം ആസിഫ് അലി തുടങ്ങിയവർ പങ്കെടുത്തു. 11,255 കാണികളാണ് ഉദ്ഘാടന മത്സരം കാണാൻ ഗ്യാലറിയിലെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!