കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി എം സുധീരന്‍ രാജിവച്ചതിന് പിന്നാലെ അനുനയ നീക്കവുമായി നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വി എം സുധീരനുമായി കൂടിക്കാഴ്ച നടത്തുകയാണ്.പുനഃസംഘടനയില്‍ മതിയായ ചര്‍ച്ച ഉണ്ടായില്ലെന്ന നിലപാട് തന്നെയാണ് സുധീരന് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നേതൃത്വത്തിന് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നും വലിയ പിന്തുണയുണ്ടായിട്ടും എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്താനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തി. അതുകൊണ്ടാണ് രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ച് ചര്‍ച്ചകള്‍ നടത്താത്തിന്റെ പേരില്‍ രാജിയിലേക്ക് നീങ്ങിയത്. ഹൈക്കമാന്‍ഡ് തന്റെ നിലപാടുകള്‍ കണക്കിലെടുക്കുന്നില്ലെന്നും സുധീരന്‍ പരാതിപ്പെട്ടെന്നാണ് വിവരം.
അനുനയ നീക്കത്തിൽ നേതാക്കൾ; അതൃപ്തി പ്രകടിപ്പിച്ച് സുധീരൻ

