പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശി മോന്സണ് മാവുങ്കലാണ് പിടിയിലായത്. പലരില്‍ നിന്നായി ഇയാള്‍ നാല് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.വ്യാജ പുരാവസ്തുക്കള്‍ ഉള്‍പ്പെടെ നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. പലരില്‍ നിന്നായി ഇയാള്‍ 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുഎഇയിലും മറ്റുമുള്ള രാജകുടുംബാംഗങ്ങള്‍ക്ക് താന്‍ പുരാവസ്തു നല്‍കിയിട്ടുണ്ടെന്നും ഇതിലൂടെ രണ്ട് ലക്ഷം കോടിയിലധികം രൂപ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഇയാള്‍ പരിചയക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ചില നിയമക്കുരുക്കുകള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും നിയമവ്യവഹാരത്തിനായി പണം നല്‍കണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഇത് വിശ്വസിച്ച് പണം നല്കിയവരാണ് തട്ടിപ്പിനിരയായത്. ഇതിന് പുറമെയാണ് വ്യാജ പുരാവസ്തുകളുടെ പേരിലുള്ള തട്ടിപ്പ്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം ഉള്‍പ്പെടെ തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു തട്ടിപ്പുകള്‍. സിനിമ താരങ്ങള്‍ ഉള്‍പ്പെടെ മോന്സണ് മാവുങ്കലിന്റെ കബളിപ്പിക്കലിന് ഇരയായിട്ടുണ്ടെന്നാണ് ആക്ഷേപം.ശനിയാഴ്ച ചേർത്തലയിൽ നിന്നാണ് മോൻസൻ മാവുങ്കലിനെ കൊച്ചിയിൽ നിന്നുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ടോടു കൂടി ഇയാളെ കോടതിയിൽ ഹാജരാക്കും.
‘ടിപ്പു സുൽത്താന്റെ സിംഹാസനം വരെ കൈയിലുണ്ട്’- പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

