കുന്ദമംഗലം: വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന മുഴുവൻ ആളുകളുടെയും ബാങ്ക് വായ്പകൾ എഴുതി തള്ളണമെന്ന് കുന്ദമംഗലം മണ്ഡലം കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. പാലാഴിയിൽ ചേർന്ന മണ്ഡലം യോഗത്തിൽ ഐ എൻ എൽ ജില്ലാ പ്രസിഡൻറ് ശോഭാ അബൂബക്കർ ഹാജി ഉൽഘാടനം ചെയ്തു. സംസ്ഥാന ലോയോഴ്സ് ഫോറം ജനറൽ സെക്രട്ടറി അഡ്വ: വി പി എ സിദ്ദിഖ് പൊളിറ്റിക്കൽ ക്ലാസിന് നേതൃത്വം നൽകി. പുതിയതായി തിരഞ്ഞെടുത്ത ജില്ലാ നേതാക്കൾക്ക് സ്വീകരണവും സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള വിഹിതം സ്വീകരിക്കുകയും ചെയ്തു. ജില്ലാ നേതാക്കളായ ഒ പി അബ്ദുറഹിമാൻ, പി എൻ കെ അബ്ദുള്ള,ടി പി അബൂബക്കർ ഹാജി, നരേന്ദ്രൻ മാവൂർ , റഊഫ് പാലാഴി എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികൾ: പി ടി മുഹമ്മദ് (പ്രസിഡൻറ്), ഹമീദ് ഹാജി പാലാഴി, നാസർ മൗലവി മാവൂർ, യൂസഫ് പാലാഴി (വൈസ് പ്രസിഡൻറ്മാർ), ജാബിർ പടനിലം (ജനറൽ സെക്രട്ടറി), റഊഫ് പാലാഴി, അബൂബക്കർ മലയമ്മ, നസറുദ്ദീൻ പാലാഴി (സെക്രട്ടറിമാർ) ആർ കെ മുഹമ്മദ് മലയമ്മ (ട്രഷറർ).
വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന മുഴുവൻ ആളുകളുടെയും ബാങ്ക് വായ്പകൾ എഴുതി തള്ളണം; കുന്ദമംഗലം മണ്ഡലം കമ്മറ്റി
