Kerala kerala

സ്ത്രീത്വത്തെ അപമാനിച്ചു; ലക്ഷ്മിപ്രിയക്കെതിരെ പൊലീസില്‍ പരാതി നല്‍കി അന്‍സിബ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പൊലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍. കാന്‍ ചാനല്‍ മീഡിയ’ ഇന്‍സ്റ്റഗ്രാം പേജിലൂടെ അന്‍സിബക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. കാന്‍ ചാനല്‍ ഉടമ സുകുമാര്‍ ലക്ഷ്മിപ്രിയ , ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

അതേസമയം അന്‍സിബയും ടിനി ടോമും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഒത്തുതീര്‍പ്പിനായി അമ്മ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ രമേഷ് പിഷാരടിയാണ് ഇടപെട്ടത്.

അമ്മ അംഗങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഡ്‌ഹോക് കമ്മിറ്റി ഇടപെട്ടത്. കണ്‍വീനര്‍ തന്നെയായ രമേഷ് പിഷാരടി ടിനി ടോമിനോടും അന്‍സിബ ഹസനോടും സംസാരിച്ചെങ്കിലും ഒത്തുതീര്‍പ്പില്‍ എത്താനായില്ല. ഇത്തരം പരാതികളുമായി വരില്ലെന്ന് അന്‍സിബ എഴുതി കൊടുക്കണമെന്ന് ടിനി ടോം ആവശ്യപ്പെട്ടു. പരാതിക്കാരി തന്നെ ഖേദം പ്രകടിപ്പിക്കണം എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അന്‍സിബ മറുപടി നല്‍കി. സുപ്രിംകോടതി വരെ കേസ് നടത്താന്‍ തയാറാണെന്നുമാണ് അന്‍സിബയുടെ നിലപാട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!