Kerala kerala

ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി, കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

ലക്ഷ്മി പ്രിയയ്‌ക്കെതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി കോടതി. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. വനിതാ സെല്ലില്‍ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു, സ്റ്റേഷന്‍ രേഖയില്‍ മാപ്പെഴുതി ഒപ്പിടിപ്പിച്ചു എന്നിവയായിരുന്നു അന്‍സിബയുടെ പരാതി. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ സെല്‍ എസ് ഐ എന്നിവര്‍ക്കെതിരെയായിരുന്നു അന്‍സിബയുടെ പരാതി. ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടവന്ത്ര എസ്എച്ച്ഒയെ അന്വേഷണത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി അന്‍സിബ ഹസന്‍. എസ്എച്ച്ഒയെ മാറ്റണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി […]

Entertainment Kerala kerala Trending

‘അന്‍സിബയുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്, പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണം’; കോടതി

അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ വിശദമായ അന്വേഷണം വേണമെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി. ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു. ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്. ജിഹാദി അടക്കമുള്ള പരാമര്‍ശങ്ങള്‍ തമാശയ്ക്ക് വിളിച്ചത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. പ്രഥമ ദൃഷ്ട്ടിയാല്‍ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ട് എന്ന് കോടതി ഉത്തരവില്‍ പറയുന്നു. നീന കുറുപ്പിന്റെ മൊഴി കേസില്‍ നിര്‍ണായകമായി. BNS173 (5) പ്രകാരം കേസ് […]

Kerala kerala

അന്‍സിബയുടെ പരാതി: ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം

  • 30th June 2026
  • 0 Comments

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ നടി അന്‍സിബയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. എറണാകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഈ നിര്‍ദേശം. കടവന്ത്ര പൊലീസിനോടാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുള്ളത്. നേരത്തെ താരസംഘടനയായ ‘അമ്മ’യില്‍ അന്‍സിബ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ സംഘടന ഗൗരവമായി പരിഗണിച്ചിരുന്നില്ല. തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നും, മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് […]

Kerala kerala

സ്ത്രീത്വത്തെ അപമാനിച്ചു; ലക്ഷ്മിപ്രിയക്കെതിരെ പൊലീസില്‍ പരാതി നല്‍കി അന്‍സിബ

  • 26th June 2026
  • 0 Comments

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പൊലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍. കാന്‍ ചാനല്‍ മീഡിയ’ ഇന്‍സ്റ്റഗ്രാം പേജിലൂടെ അന്‍സിബക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. കാന്‍ ചാനല്‍ ഉടമ സുകുമാര്‍ ലക്ഷ്മിപ്രിയ , ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. അതേസമയം അന്‍സിബയും ടിനി ടോമും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഒത്തുതീര്‍പ്പിനായി അമ്മ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ രമേഷ് പിഷാരടിയാണ് ഇടപെട്ടത്. അമ്മ അംഗങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഡ്‌ഹോക് […]

Kerala kerala

അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇല്ല; ഒപ്പം നില്‍ക്കുന്നവരുടെ ഹൃദയത്തിലെ ഈ സ്ഥാനമാണ് ഏറ്റവും വലിയ പുരസ്‌കാരം; അന്‍സിബ

  • 23rd June 2026
  • 0 Comments

കൊച്ചി: താരസംഘടന അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് നടി അന്‍സിബ ഹസ്സന്‍. പുതിയ തുടക്കങ്ങള്‍ക്കായി വഴിമാറുന്നുവെന്നും മാറ്റം അനിവാര്യമാണെന്നും അന്‍സിബ വ്യക്തമാക്കി. അമ്മ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ നീക്കങ്ങള്‍ക്ക് പിന്നാലെയാണ് തീരുമാനം. ‘ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയും ആണ്. അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണ്ണമായിരിക്കും. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടേയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് ഏറ്റവും വലിയ പുരസ്‌കാരം’, അന്‍സിബ വ്യക്തമാക്കി. ‘അമ്മ’ […]

error: Protected Content !!