അശാസ്ത്രീയവും മാനദണ്ഡങ്ങള്‍ പാലിക്കാതെയും നടത്തിയ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനം ഹൈക്കോടതി സ്റ്റേ ചെയ്തു. ഗ്രാമ പഞ്ചായത്ത് വാഡ് വിഭജനം ഡിലിമിറ്റേഷന്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവും സ്വജനപക്ഷപാതപരവും രാഷ്ട്രീയ പ്രേരിതമാണെന്നും കാണിച്ച് കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടരിയും പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനറുമായ അഹമ്മദ് കുട്ടി അരയങ്കോട് അഡ്വ: വി.കെ. റഫീഖ് മുഖേന ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഫയലില്‍ സ്വീകരിച്ച് കോടതി പഞ്ചായത്ത് വാഡ് വിഭജനം സംബന്ധമായ നടപടികള്‍ മറെറാരു ഉത്തരവ് വരെയാണ് സ്റ്റേ ചെയ്തത്. കോടതി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമെ തുടര്‍പ്രവര്‍ത്തനം നടത്താന്‍ പാടുള്ളു എന്ന് ഉത്തരവില്‍ പറയുന്നു
കമ്മീഷന്റെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പരത്തിയും പ്രകൃതിദത്തമായ അതിരുകളില്ലാതെയുമാണ് പല വാഡുകളുടെയും രൂപീകരണമെന്നും നിലവില്‍ രൂപീകൃതമായ വാഡുകളും വാഡിലെ വീടുകളുടെ എണ്ണവും ഡീലിമിറ്റേഷന്റെ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നും ഇതില്‍ വലിയ അന്തരമുണ്ടെന്നും ഭൂപടത്തില്‍ ശരിയായ രൂപത്തിലല്ല വാഡുകളുടെ സ്ഥാനങ്ങള്‍ രേഖപ്പെടുത്തിയതെന്നും ഹരജിക്കാരന്‍ വാദിച്ചു .മാത്രമല്ല പല വാഡുകളും കിലോമീറ്ററോളം ദൂരമുണ്ട്. വൈകൃതമായ വാഡ് രൂപീകരണം ജനങ്ങള്‍ക്ക് ഏറെ പ്രയാസകരവും ഗ്രാമസഭ പങ്കാളിത്തവും വികസന പ്രവത്തനങ്ങളിലും ബുദ്ധിമുട്ടനുഭവിക്കുമെന്നും ഹരജിക്കാരന്‍ വാദിച്ചു.
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അശാസ്ത്രീയ വാഡ് വിഭജനം; ഹൈക്കോടതി സ്റ്റേ ചെയ്തു
