National News

ഹിമാചൽ പ്രദേശിൽ ഉരുൾപ്പൊട്ടലിൽ ആറ് പേർ മരിച്ചു, 200 ഓളംപേർ കുടുങ്ങിക്കിടക്കുന്നു

മാണ്ഡി: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ആറ് പേർ മരിച്ചു. പത്തുവീടുകൾ ഒലിച്ചു പോയി. വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെ 200 ഓളംപേർ കുടുങ്ങിക്കിടക്കുകയാണ്.

മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടലുണ്ടാകുകയായിരുന്നു എന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. സേളനിലും ഹാമിൽപുരിലുമാണ് ഉരുൾപ്പൊട്ടലുണ്ടായത്. കനത്തമഴയെ തുടർന്ന് ബാഗിൽപുർ പ്രദേശത്ത് ജലനിരപ്പ് ഉയർന്നു.

‘മാണ്ഡി ജില്ലയിലെ പ്രഷാര്‍ തടാകത്തിനു സമീപമാണ് ജലനിരപ്പുയർന്നത്. മാണ്ഡി പ്രഷാർ റോഡിൽ 200ഓളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.’– മാണ്ഡി ഡിഎസ്പി സഞ്ജീവ് സൂഡ് പറഞ്ഞു. ജനങ്ങളെ അവിടെ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്കത്തെ തുടർന്ന് പ്രഷാർ –കമാൻഡ് റോഡ് അടച്ചു. ചമ്പയിൽ നിന്നുള്ള ഒരു ബസ് വിദ്യാർഥികൾ അടക്കം നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. പെന്റോ–മാണ്ഡി ദേശീയ പാതയിൽ വിവിധയിടങ്ങളിൽ‌ ശക്തമായ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ദേശീയ പാത അടച്ചു. റോഡുകൾ തുറക്കാൻ ദിവസങ്ങളെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!