താമരശ്ശേരി: താമരശ്ശേരിയിൽ വീണ്ടും കവർച്ച, ചുങ്കം റിലയൻസ് പെട്രോൾ പമ്പിനു മുന്നിലെ പനംതോട്ടത്തിൽ പരേതനായ പി ബി ഭരതൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ വയനാട്ടിലെ ബന്ധുവീട്ടിൽ പോയി ഒരു ദിവസം താമസിച്ച് ഇന്നലെ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കളവ് നടന്ന വിവരം അറിയുന്നത്. ഉടനെ പോലീസിൽ വിവരമറിയിച്ചു. ഇന്നു രാവിലെ ഡോഗ് സ്കോഡും,ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
താമരശ്ശേരിയിൽ വീട് കുത്തിതുറന്ന് കവർച്ച

