Local News

ഹയർ സെക്കണ്ടറി പരീക്ഷാ ഫലം; കുന്ദമംഗലത്തിന്നഭിമാനമായി വിദ്യാർത്ഥിനികൾ

ഇന്നലെ പ്രസിദ്ധീകരിച്ച ഹയർ സെക്കണ്ടറി പരീക്ഷ ഫലത്തിൽ കുന്ദമംഗലത്തിന്നഭിമാനമായി വിദ്യാർത്ഥിനികൾ.

കാരന്തൂർ മർക്കസ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടി സ്കൂൾ ടോപ്പറായി കുന്ദമംഗലം ഫത്തും മൻസിലിൽ മൻസൂർ- ജസീല ദമ്പതികളുടെ മകൾ റിയ മൻസൂർ.99 % ശതമാനം മാർക്കോടെയാണ് റിയ സ്കൂൾ ടോപ്പറായത് . പഠന വിഷയങ്ങൾക്ക് പുറമെ നല്ല ഒരു കവയിത്രി കൂടിയാണ് റിയ. അഞ്ചാം ക്ലാസ്സ് മുതൽ കവിതയെഴുതുന്ന റിയ ഇംഗ്ലീഷ് ഭാഷയിൽ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്.

കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 99.67 % മാർക്ക് വാങ്ങി ചേരിക്കമ്മൽ മുജീബ് സ്വാലിഹ ദമ്പതികളുടെ മകൾ ലിയാൻ മികവ് തെളിയിച്ചു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ലിയാൻ സ്കൂൾ ടോപ്പറാണ് . പഠനത്തിന് പുറമെ കലാരംഗത്തും ലിയാൻ കഴിവ് തെളിയിച്ചിട്ടുണ്ട്.

ജെ ഡി റ്റി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയായ ഹാജറ മിൻസാം 98 % മാർക്ക് നേടി വിജയിച്ചു. വെള്ളിമാടുകുന്ന് മുഹമ്മദ് അഷ്‌റഫ് ഷഹബാനു ദമ്പതികളുടെ മകളാണ് ഹാജറ മിൻസാം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!