കോഴിക്കോട് ഞെളിയൻ പറമ്പിലെ മാലിന്യം; സോൺടക്ക് കരാർ പുതുക്കി നൽകാൻ തീരുമാനം

0
115

വിവാദങ്ങൾക്കിടെ കോഴിക്കോട് ഞെളിയൻ പറമ്പിലെ മാലിന്യ സംസ്‌കരണ കരാർ സോൺടയ്ക്ക് പുതുക്കി നൽകാൻ കോർപ്പറേഷൻ തീരുമാനം. പത്ത് പ്രവർത്തി ദിനമാണ് സോൺഡ കോർപ്പറേഷനോട് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉണ്ടാകും.

പ്രതിപക്ഷത്തിൻ്റെ കനത്ത പ്രതിഷേധം നിലനിൽക്കെയാണ് കോർപ്പറേഷൻ വീണ്ടും സോൺണ്ടക്ക് കരാർ പുതുക്കി നൽകാൻ തീരുമാനിച്ചിട്ടുളളത്. എക്‌സ്‌പർട്ട് കമ്മറ്റി റിപ്പോർട്ട് നിലവിൽ സോൺണ്ടക്ക് അനുകൂലമാണ്. ഈ സാഹചര്യത്തിൽ പത്ത് പ്രവർത്തി ദിനം കൂടി അതികം നൽകണമെന്നാണ് സോൺണ്ട കോർപ്പറേഷനോട് ആവശ്യപ്പെട്ടത്.

നിലവിൽ ബയോമൈനിങ്ങ് പൂർത്തിയായതായും ഗുജറാത്തിൽ നിന്ന് തിങ്കളാഴ്ച്ച ലെയറിങ്ങ് നടത്താനുള്ള യന്ത്രസാമഗ്രികൾ ഞെളിയൻ പറമ്പിൽ എത്തുമെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നിലവിൽ മഴക്ക് മുൻമ്പ് കാപ്പിങ്ങ് പൂർത്തിയാക്കുമെന്ന് സോൺണ്ട കോർപ്പറേഷന് ഉറപ്പ് നൽകിയിട്ടുണ്ട്. അതിന് ശേഷമാകും മണ്ണ് ഇട്ട് അതിന് മുകളിൽ പുല്ല് പിടിപ്പിക്കുമെന്ന പ്രവർത്തി ആരംഭിക്കുക. അതെ സമയം കോർപ്പറേഷൻ കൗൺസിൽ യോഗം ഇന്ന് ഉച്ചക്ക് ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here