കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവ് കാരണം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങി ദേവികുളം എംഎല്‍എ എ.രാജ. തമിഴിലുളള രാജയുടെ സത്യപ്രതിജ്ഞ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ രാജ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്പ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാലുഭാഷകളിലാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ എം എല്‍ എമാര്‍ സത്യവാചകം ചൊല്ലിയത്.