National News

സി.ബി.എസ്.ഇ 12-ാം തരം പരീക്ഷകളുടെ സമയം കുറക്കാൻ സാധ്യത

സി.ബി.എസ്.ഇ 12-ാം തരം പരീക്ഷകളുടെ സമയം കുറക്കാൻ സാധ്യത. പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിൽ പരീക്ഷ സമയം കുറക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും അനുകൂല തീരുമാനം എടുത്തതായാണ് റിപോർട്ട്.

മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ ഒന്നര മണിക്കൂറാക്കി ചുരുക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. പരീക്ഷാസമയം ചുരുക്കണമെന്ന് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ അന്തിമ നിലപാട് സ്വീകരിക്കുക. മിക്കവാറും ജൂലൈ അവസാനം പരീക്ഷ നടത്താനാണ് സാധ്യത.

കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ നടന്ന യോഗത്തിൽ ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. സെപ്റ്റംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. പരീക്ഷ ഉപേക്ഷിക്കണമെന്ന് ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!