രാജ്ഘട്ടിന് ചുറ്റും 144 പ്രഖ്യാപിച്ചു; സത്യാഗ്രഹം ആരംഭിച്ച് കോൺഗ്രസ്

0
74

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ സത്യാഗ്രഹം ആരംഭിച്ച് കോൺഗ്രസ്. എന്നാൽ ക്രമസമാധാനവും ഗതാഗത കുരുക്കും ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം ആരംഭിച്ചു. സത്യാഗ്രഹത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.രാജ്ഘട്ടിന് ചുറ്റും 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടി നിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. എന്നാൽ ഈ പോലീസ് നടപടികളെല്ലാം അവഗണിച്ചുകൊണ്ടാണ് സത്യാഗ്രഹം നടക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെല്ലാം സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.

പാര്‍ലമെന്റില്‍ ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കിയ ശേഷം, രാജ്ഘട്ടിലും സമാധാനപരമായ സത്യാഗ്രഹം നടത്താന്‍ സര്‍ക്കാര്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നും എല്ലാ പ്രതിപക്ഷ പ്രതിഷേധങ്ങളും അനുവദിക്കാതിരിക്കുക എന്നത് മോദി സര്‍ക്കാരിന്റെ ശീലമായി മാറിയിരിക്കുന്നു. ഇത് ഞങ്ങളെ പിന്തിരിപ്പിക്കില്ല, സ്വേച്ഛാധിപത്യത്തിനെതിരെ സത്യത്തിനായുള്ള ഞങ്ങളുടെ പോരാട്ടം തുടരും
കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു.

എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഗാന്ധി പ്രതിമകള്‍ക്ക് മുന്നിലും സത്യാഗ്രഹം നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here