
പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയോട് അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത അധ്യാപകൻ പിടിയിൽ.
കോണ്‍ഗ്രസ് പാലമേല്‍ ഈസ്റ്റ് മണ്ഡലം ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമായ ആദിക്കാട്ടുകുളങ്ങര സ്വദേശി എസ് ഷിബുഖാനെയാണ് (48) പെണ്‍കുട്ടിയുടെ പരാതിയില്‍ നൂറനാട് പൊലീസ് സ്‌കൂളിലെത്തി അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയോട് ക്ലാസ് ടീച്ചര്‍ കൂടിയായ ഷിബുഖാന്‍ അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു എന്നാണ് പരാതി. ഉടന്‍ പെണ്‍കുട്ടി സഹപാഠികളെ വിവര മറിയിച്ചു. എന്നാല്‍ മറ്റു ചില അധ്യാപകര്‍ ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തി. വിവരം അറിഞ്ഞെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.