Kerala

ബേപ്പൂർ വാട്ടർഫെസ്റ്റ്: ക്ലീൻ ഡ്രൈവ് നടത്തി

നാളെ (ഡിസംബര്‍ 26) മുതല്‍ 29 വരെ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിന് മുന്നോടിയായി ക്ലീൻ ഡ്രൈവ് നടത്തി. ബേപ്പൂർ മറൈൻ ബീച്ച്, ബേപ്പൂർ പരിസരം , ചാലിയം ബീച്ച് എന്നിവിടങ്ങളിലാണ് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. ബീച്ച് പരിസരത്ത് നിന്നും പ്ലാസ്റ്റിക്ക്, ജൈവ- അജൈവ മാലിന്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് വൃത്തിയാക്കി. ക്ലീൻ ഡ്രൈവിൽ സ്‌റ്റുഡൻസ് പോലീസ് കേഡറ്റ്, എൻ എസ് എസ് വളന്റിയർമാർ, ബേപ്പൂർ ഫെസ്റ്റ് വളന്റിയർമാർ, കുടുംബ ശ്രീ പ്രവർത്തകർ, ശുചിത്വ മിഷൻ പ്രവർത്തകർ, ഡിടിപിസി ജീവനക്കാർ തുടങ്ങിയവർ പങ്കാളികളായി.ബേപ്പൂർ ബീച്ചിന് പുറമെ ചാലിയാറിന്റെ തീരത്തുംമറീന ബീച്ചിലും ഫറോക്ക് നല്ലൂർ സ്റ്റേഡിയത്തിലും കോഴിക്കോട് ബീച്ചിലുമായാണ് ബേപ്പൂർ ഫെസ്റ്റ് നടക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!