National

മാര്‍പാപ്പ ഇന്ത്യയിലെത്തും; കേരളത്തിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തുമെന്നും പ്രധാനമന്ത്രി

ഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടുവര്‍ഷത്തിനകം ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024 മധ്യത്തിലോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യേശു ഉയര്‍ത്തിയ മൂല്യങ്ങളും ജീവത്യാഗങ്ങളും ഓര്‍ക്കേണ്ട ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യേശു കരുണയുടെയും സ്‌നേഹത്തിന്റെയും പാത കാണിച്ചു തന്നു. ഈ മൂല്യങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വെളിച്ചമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹം രാജ്യത്തിന് നല്‍കുന്ന സംഭവനകള്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ തുടര്‍ന്നുള്ള വികസനങ്ങള്‍ക്ക് ക്രിസ്ത്യന്‍ സഭകളുടെ പിന്തുണയും തേടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!