ഫ്രാന്‍സിസ് മാര്‍പ്പാപ്പ മനുഷ്യ സ്‌നേഹത്തിന്റെ അതുല്യ മാതൃക: ഡോ. ഹുസൈന്‍ മടവൂര്‍
കോഴിക്കോട് : ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ നൂറ്റാണ്ടില്‍ ജീവിച്ച മനുഷ്യസ്‌നേഹത്തിന്റെ അതുല്യ മാതൃകയായിരുന്നുവെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.കോഴിക്കോട് പൗരാവലി സെന്റ് ജോസഫ് പള്ളിയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഇസ്രയേല്‍ പാലസ്തീനില്‍ നടത്തുന്ന യുദ്ധത്തിന്നെതിരെ പാപ്പാ സംസാരിച്ചിരുന്നു. താന്‍ ഉപയോഗിച്ചിരുന്ന വാഹനം ഗാസയിലെ കുട്ടികള്‍ക്ക് ആശുപത്രിക്കായി ഉപയോഗിക്കണമെന്ന് ഒസ്യത്ത് ചെയ്ത മാര്‍പ്പാപ്പ എന്നും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുകയുണ്ടായി. ചടങ്ങില്‍ സംസാരിച്ച […]







