National

കോളിഫ്ളവര്‍ മോഷ്ടിച്ചതിന് അമ്മയെ മകന്‍ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; യുവാവ് പിടിയില്‍; മകന്റെ ക്രൂരകൃത്യത്തിന്റെ വീഡിയോ വൈറല്‍

കോളിഫ്ളവര്‍ മോഷ്ടിച്ചതിന് അമ്മയെ മകന്‍ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ നിന്നുള്ള ശത്രുഘ്‌ന മഹന്ത (39) അറസ്റ്റിലായി. മകന്റെ ക്രൂരകൃത്യത്തിന്റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. മര്‍ദനമേറ്റ വൃദ്ധയായ മാതാവ് ചികിത്സ തേടാന്‍ ആശുപത്രിയിലെത്തിയതായിരുന്നു. മകന്റെ മര്‍ദനമേറ്റെന്നറിഞ്ഞ ആശുപത്രി അധികൃതര്‍ ഇക്കാര്യം പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസെത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി. പരാതി ശരിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെ മഹന്തയെ പൊലീസ് അറസ്റ്റുചെയ്തു.

കുടുംബ വഴക്കിനെ തുടര്‍ന്ന് വയോധിക ഇവരുടെ വീട്ടില്‍ നിന്ന് മാറി തനിച്ച് താമസിക്കുകയായിരുന്നു. സര്‍ക്കാര്‍ റേഷനും നാട്ടുകാരുടെ സഹായവും കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്. ഈയിടെ പണത്തിന് അത്യാവശ്യം വന്നതോടെ അടുത്തുള്ള മകന്റെ കൃഷിയിടത്തില്‍ നിന്ന് ഒരു കോളിഫ്ളവര്‍ മാതാവ് അയല്‍വാസിക്ക് വിറ്റു. സംഭവമറിഞ്ഞ മകന്‍ മാതാവിനെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!