Kerala

മോട്ടോർ വാഹന വകുപ്പിൽ വീണ്ടും സ്ഥലംമാറ്റ അഴിമതി ആരോപണം; സീനിയോറിറ്റി അട്ടിമറിച്ചെന്ന് പരാ തി

കൊച്ചി: മോട്ടോർ വാഹന വകുപ്പിൽ വീണ്ടും സ്ഥലംമാറ്റ അഴിമതി ആരോപണം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സീനിയോറിറ്റി അട്ടിമറിച്ചെന്നാണ് പരാതി. ​ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിന് എതിരെയാണ് ഗുരുതര ആരോപണം. ​വകുപ്പ് നടപടിക്കെതിരെ ഉദ്യോഗസ്ഥർ ട്രൈബ്യൂണലിനെ സമീപിച്ചു.

മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റത്തിൽ വൻ അഴിമതിയും സ്വജനപക്ഷപാതവും നടന്നതായാണ് ആരോപണം. 2019 സർക്കാരുത്തരവ് പ്രകാരം എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ 3 വർഷത്തെ സർവീസ് പൂർത്തിയാക്കിയവരെ മാത്രമേ ഓഫീസുകളിലേക്ക് മാറ്റാവൂ. സീനിയോറിറ്റി മാത്രം മാനദണ്ഡമാക്കണമെന്നാണ് ചട്ടം. എന്നാൽ 2018 നവംബറിൽ സർവീസിൽ പ്രവേശിച്ച എഴുപത്തഞ്ചോളം മുതിർന്ന ഉദ്യോഗസ്ഥർ ഇപ്പോഴും എൻഫോഴ്സ്മെന്റിൽ തുടരുമ്പോൾ, 2025 ജനുവരിയിൽ മാത്രം സർവീസിൽ കയറിയ 23 ജൂനിയർ ഉദ്യോഗസ്ഥരെ ഓഫീസുകളിലേക്ക് നിയമിച്ചത് വിവാദമായിരുന്നു.

നടപടിക്കെതിരെ ഉദ്യോഗസ്ഥർ ട്രാൻസ്പോർട്ട് കമ്മീഷണർക്കും വകുപ്പ് സെക്രട്ടറിക്കും പരാതിയും അപ്പീലും നൽകിയിരുന്നു.ഈ പരാതി നിലനിൽക്കെ വീണ്ടും 62 ഉദ്യോഗസ്ഥരെക്കൂടി സീനിയോറിറ്റി മറികടന്ന് എൻഫോഴ്സ്മെന്റിൽ നിന്നും ഓഫീസുകളിലേക്ക് മാറ്റിക്കൊണ്ടാണ് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് പുതിയ സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കിയിരിക്കുന്നത്. മിനിസ്റ്റീരിയൽ സർവീസിൽ നിന്ന് കാറ്റഗറി ചേഞ്ച് വഴി AMVI-മാരായ ചില ഉദ്യോഗസ്ഥരെ വഴിവിട്ട് സഹായിക്കാനും രാഷ്ട്രീയ സ്വാധീനങ്ങൾക്കുമായാണ് ക്രമക്കേട് നടത്തിയതെന്നാണ് ആക്ഷേപം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!