അഡ്വ. പി സതീദേവി ഒക്ടോബർ ഒന്നിന് രാവിലെ കേരള വനിത കമ്മിഷൻ അധ്യക്ഷയായി ചുമതലയേൽക്കും. കേരള വനിതാ കമ്മീഷനാണ് അഡ്വ. പി സതീദേവി ചുമതയേൽക്കുമെന്ന് അറിയിച്ചത്. സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമാണ് അഡ്വ. പി സതീദേവി. കൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറികൂടിയാണ്. ആഗസ്റ്റിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പി സതീദേവിയെ വനിത കമ്മിഷൻ അധ്യക്ഷയായി തീരുമാനിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
പി. സതീദേവി ഒക്ടോബര്‍ ഒന്നിന് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷയായി ചുമതലയേല്‍ക്കും

