കുന്ദമംഗലം: എച്ച്എസ്എസ് എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി വിജയോത്സവും മോട്ടിവേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ചന്ദ്രന് തിരുവലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഫൈസല്‍. കെ.പി അധ്യക്ഷ വഹിച്ച ചടങ്ങില്‍ എച്ച്എം എം.പ്രവീണ്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ നിതിന്‍.ആര് പദ്ധതി വിശദീകരിച്ചു. എം പി ടി എ പ്രസിഡന്റ് അഞ്ജിത, പി ടി എ വൈസ് പ്രസിഡന്റ് ബിജു എ.കെ , ബൈജു മാസ്റ്റര്‍ , സക്കീര്‍ ഹുസൈന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജോ. കണ്‍വീനര്‍ വി.എസ്. സ്വപ്ന നന്ദി രേഖപ്പെടുത്തി. ഹുസൈന്.പി.എ ( മോട്ടിവേഷന്‍ & കരിയര്‍ മെന്റെര്‍ സി ഐ ജി ഐ കോഴിക്കോട്) മോട്ടിവേഷന്‍ ക്ലാസ്സ് നല്കി.
വിജയോത്സവും മോട്ടിവേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു

