അരുണാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. ചൈനീസ് അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി. ജില്ലയെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദിഭാംഗ് താഴ്വരയിലെ ഏക പാത കൂടിയാണിത്.
പ്രാഥമിക വിവരം അനുസരിച്ച്, ഹുന്‍ലിക്കും അനിനിക്കും ഇടയിലുള്ള റോയിംഗ് അനിനി ഹൈവേയില്‍ റോഡിന് വ്യാപകമായ തകരാര്‍ സംഭവിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.സംഭവത്തില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു അനുശോചനം രേഖപ്പെടുത്തി.