
കേരളത്തിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.അടുത്ത ഒരു അദ്ധ്യായന വര്‍ഷം ഊര്‍ജ്ജതന്ത്രവും രസതന്ത്രവും കണക്കും എല്ലാം മാറ്റി വെയ്ക്കാം. മനുഷ്യരാകുന്നതിനുള്ള പരിശീലനം കുട്ടികള്‍ക്ക് നല്‍കാം’ എന്നായിരുന്നു റഫീക്ക് അഹമ്മദിന്റെ കഴിഞ്ഞദിവസത്തെ ഫെയ്‌സ്ബുക്ക് കുറിപ്പ്. പിന്നാലെ പുതിയ സിനിമകളിലെ നായകകഥാപാത്രങ്ങളെ വിമര്‍ശിച്ചും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.