സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ ആളുകളെ പങ്കെടുപ്പിക്കാൻ ഭീഷണി പെടുത്തേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മയ്യിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ ജാഥയിൽ പങ്കെടുക്കാൻ ഭീഷണിപ്പെടുത്തിയതായി വാർത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. ജാഥയിൽ പങ്കെടുത്തില്ലെങ്കിൽ തൊഴിലുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുയർന്നിരുന്നു.നിലവില്‍ ജാഥയില്‍ വലിയ ആള്‍ക്കൂട്ടമുണ്ടെന്നും ജനം ജാഥ കയ്യടക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.പ്രതിരോധ ജാഥയില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കുമെന്നും എം.വി. ഗോവിന്ദന്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നു. മാര്‍ച്ച് 18 വരെ സമയമുണ്ട്. ഇ.പി. ജയരാജന്‍ ജാഥാ അംഗമല്ല. അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ജാഥയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഇ.പി. ജയരാജന്റെ അസാന്നിധ്യത്തെ കുറിച്ചുള്ളചോദ്യങ്ങള്‍ക്ക് ‘കാത്തിരിക്കൂ’ എന്ന് തമാശരൂപേണ ചിരിച്ചു തള്ളുകയും ചെയ്തു. ഇ.പി. ജയരാജനെതിരെ മാധ്യമങ്ങളാണ് ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ജാഥയില്‍ വലിയ ആള്‍കൂട്ടം;ആളുകളെ പങ്കെടുപ്പിക്കാൻ ഭീഷണിപെടുത്തേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി,

