Trending

അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം വേണം: കെ.എൻ.എം

അന്ധവിശ്വാസങ്ങളുടെ ഫലമായി സമൂഹത്തിൽ ചൂഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇതിനെതിരെ നിയമ നിർമ്മാണം കൊണ്ട് വരാൻ സർക്കാർ തയ്യാറാകണമെന്ന് കെ.എൻ.എം (മർകസുദഅവ) കൊടുവള്ളി വെസ്റ്റ് മണ്ഡലം നവോത്ഥാന സദസ്സ് ആവശ്യപ്പെട്ടു.മഹാരാഷ്ട്ര മാതൃകയിൽ ഇത്തരമൊരു നിയമത്തിന് സംസ്ഥാനത്ത് ഏറെ പ്രസക്തിയുണ്ട്. ഡിസംബർ 1ന് കോഴിക്കോട്ട് നടക്കുന്ന ഐഡിയൽ ഇസ് ലാഹി സമ്മിറ്റിന്റെ മുന്നോടിയായി നരിക്കുനി ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സദസ്സ് ഐ.എസ്.എം സംസ്ഥാന സമിതി അംഗം റാഫി പേരാമ്പ്ര ഉദ്ഘാടനംചെയ്തു.കെ.എൻ എം മണ്ഡലം പ്രസിഡണ്ട് പ്രൊഫ: പി.കെ.ഹംസ അധ്യക്ഷത വഹിച്ചു. പി.ടി.അബ്ദുൽ മജീദ് സുല്ലമി, അബ്ദുറശീദ് മടവൂർ, എം.കെ. ഇബ്രാഹീം, ശുക്കൂർ കോണിക്കൽ, ബഷീർ കൈപ്പാട്ട്, ഹമീദ് പാറന്നൂർ പ്രസംഗിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!