കശ്മീരിന്‍റെ പ്രത്യേക പതാക നിങ്ങൾ പുന:സ്ഥാപിക്കുന്നത് വരെ ഇന്ത്യൻ പതാക ഉയർത്തില്ല-മെഹബൂബ മുഫ്തി

0
163
Mehbooba Mufti's Detention Under Public Safety Act Extended By 3 Months

ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി ല​ഭി​ച്ച അ​വ​കാ​ശ​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ജ​മ്മു–​ക​ശ്​​മീ​രി‍െൻറ പ്ര​ത്യേ​ക പ​ദവി റ​ദ്ദാ​ക്കു​ക ​വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​യ്​​ത​തെന്ന് പി.ഡി പി പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.

370ാം വ​കു​പ്പിന്‍റെ പു​നഃ​സ്ഥാ​പനം മാത്രമല്ല, ക​ശ്​​മീ​ർ പ്ര​ശ്​​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് തന്റെ ലക്ഷ്യമെന്നും കശ്മീരിന്റെ പ്രത്യേക പതാക പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തുകയില്ലെന്നും മെഹബൂബ കൂട്ടിച്ചേർത്തു. 14 മാസത്തെ വീട്ടുതടങ്കലിൽ നിന്ന് മോചിതയായ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് മെഹബൂബ ഇക്കാര്യം പറഞ്ഞത്.

ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ളും സംസ്ഥാന പതാകയും നി​ല​വി​ലി​ല്ലാ​ത്തി​ട​ത്തോ​ളം കാലം തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​വുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ പതാക എന്‍റെ മുന്നിലുണ്ട്. ഈ പതാക നിങ്ങൾ പുനഃസ്ഥാപിച്ചു നൽകുമ്പോൾ ഞങ്ങൾ മറ്റ് പതാകയും ഉയർത്തും, അതുവരെ മറ്റൊരു പതാകയും ഉയർത്താൻ ഞങ്ങൾ തയ്യാറല്ല- മെഹബൂബ മുഫ്തി പറഞ്ഞു.

2019 ഓഗസ്റ്റ് 5ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ശ്രീനഗറിലെ സിവിൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് മുകളിൽ ദേശീയ പതാകയോടൊപ്പം ഉണ്ടായിരുന്ന ജമ്മു കശ്മീർ പതാക നീക്കം ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here