Kerala

ദേവസ്വം മന്ത്രിക്ക് രാഷ്ട്രീയ അന്ധത; ദേവസ്വം പ്രസിഡന്റിനെ അപമാനിക്കാൻ ശ്രമിക്കുന്നു: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായുള്ള തർക്കത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരനെതിരെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം മന്ത്രിക്ക് രാഷ്ട്രീയ അന്ധതയെന്നും, വിഷയത്തിൽ സർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് ആവാൻ ഉടുപ്പ് തയ്ച്ചുവച്ച് ഇരിക്കുന്ന ചിലർ ഉണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.

രാഷ്ട്രീയപക്ഷാപാദം വെച്ച് പെരുമാറുന്ന ആളല്ല നിലവിലെ ദേവസ്വം പ്രസിഡന്റെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തെ അപമാനിക്കാൻ ആണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നത്. മന്ത്രി അത് തിരുത്തണമെന്ന് കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. വെടക്കാക്കി തനിക്കാക്കാനാണ് സർക്കാർ ശ്രമമെന്ന് അദേഹം കുറ്റപ്പെടുത്തി. ദേവസ്വം ബോർഡ് പ്രസിഡന്റിനെ ദുർബലനാക്കരുതെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രി ഇടപെട്ടതോടെ ദേവസ്വം മന്ത്രി കെ മുരളീധരനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും തമ്മിലുള്ള തർക്കത്തിൽ മഞ്ഞുരുക്കം. മന്ത്രി കെ. മുരളീധരനെ ഇന്ന് നേരിൽക്കണ്ട് പ്രസിഡൻറ് കെ. ജയകുമാർ, മണ്ഡലകാലത്തേക്ക് നടപ്പാക്കിയ ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗവും ഇന്ന് നടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!