information Kerala

വന്യജീവി ഫോട്ടോഗ്രഫി മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം- വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.fortse.kerala.gov.in ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി കോണ്‍ടസ്റ്റ് 2019 എന്ന പ്രത്യേക ലിങ്കിലൂടെ വേണം ഫോട്ടോകള്‍ അപ് ലോഡ് ചെയ്യാന്‍.

കേരളത്തിലെ വനമേഖലകളില്‍ നിന്നും ചിത്രീകരിച്ച, നീളം കൂടിയ വശത്ത് 3000 പിക്‌സലില്‍ കുറയാത്ത എട്ട് മെഗാബൈറ്റുള്ള ഫോട്ടോകളാണ് അപ്ലോഡ് ചെയ്യേണ്ടത്. ഒരാള്‍ക്ക് അഞ്ച് ഫോട്ടോകള്‍ വരെ സമര്‍പ്പിക്കാം. സെപ്തംബര്‍ 30 വൈകിട്ട് അഞ്ചു മണിവരെ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിശദവിവരങ്ങള്‍ക്കും മത്സരം സംബന്ധിച്ച നിബന്ധനകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!