കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് വാഹനങ്ങളും സ്‌കൂട്ടറുകളുടെയും മറ്റും ഡിക്കിയില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്ക ളും പണവും മറ്റും കവരുന്ന വന്‍ മോഷണ സംഘത്തെ ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഇന്‍സ്‌പെക്ടര്‍ ബൈജു.കെ.ജോസിന്റെ നേതൃത്വത്തില്‍ വെള്ളയില്‍ പോലീസും ചേര്‍ന്ന് പിടികൂടി.
നല്ലളം പനങ്ങാട് മഠം മേക്കയില്‍ പറമ്പ് യാസിര്‍ അറാഫത്ത് (27), ചേലേമ്പ്ര കാരപറമ്പ് രജീഷ് (38),വെങ്ങളം കാട്ടില്‍ പീടിക വയലില്‍ അഭിനവ് (20), എലത്തൂര്‍ കാലം കോളിത്താഴം മുഹമ്മദ് അദിനാന്‍ (20) എന്നിവരെയാണ് മോഷണത്തിന് പിടികൂടിയത്.
നിരവധി സ്‌കൂട്ടറിന്റെ താക്കോകളുമായി നടക്കുന്ന ഇവര്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ അടുത്തെത്തി താക്കോലിട്ട് തിരിച്ച് ലോക്ക് പൊട്ടിച്ചാണ് മോഷണം നടത്തുന്നത്.സി.എച്ച് ഫ്‌ലൈ ഓഫറിനടുത്ത് പി.കെ അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറും, കുറിച്ചിറ ബിരിയാണി സെന്ററിനടുത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും, ബീച്ച് ഹോസ്പിറ്റലിനടുത്ത് പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറും മോഷണം നടത്തിയത് ചോദ്യം ചെയ്യലില്‍ ഇവര്‍ പേലീസിനോട് സമ്മതിച്ചു. ഉറങ്ങി കിടക്കുന്ന ആളുകളികളില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്.മോഷ്ടിച്ച വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തു.കൂടാതെ രജീഷ് ബീച്ച് പരിസരത്തു നിന്നും നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നും ബാറ്ററി മോഷ്ടിച്ചതായും സമ്മതിച്ചു.
വിശദമായ ചോദ്യം ചെയ്തതില്‍ നിന്നും സ്‌കൂട്ടറിന്റെ സീറ്റ് പൊളിച്ച് മോഷണ സംഘത്തെ കുറിച്ച് വിവരംലഭിക്കുകയും അദിനാനെയും അഭിനവി നെയും പിടികൂടിയ പോലീസ് ചോദ്യം ചെയ്തതില്‍ ബീച്ചില്‍ നിന്നും സ്‌കൂട്ടറില്‍ നിന്നും ഒന്നര ലക്ഷത്തോളം വിലവരുന്ന ക്യാമറ മോഷണം നടത്തിയതായും സമ്മതിച്ചു.പിടിയിലായവര്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്.
സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ,സുമേഷ് ആറോളി, സിവില്‍ പോലീസ് ഓഫീസര്‍ രാകേഷ് ചൈതന്യം വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സജി ഷിനോബ്,ജയേഷ് സീനിയര്‍ സിപിഒ മാരായ രജിത്,ദീപു,സിപിഒ ഷിജു എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.