വയനാട് : ബത്തേരി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ബസ് യാത്രക്കാരനിൽ നിന്നും 888 ഗ്രാം (111 പവൻ) സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി.മലപ്പുറം സ്വദേശി എം ഷെജ്‌വാനിൽ നിന്നാണ് സ്വർണ ബിസ്ക്കറ്റുകൾ പിടികൂടിയത്.
വെള്ളിയാഴ്ച വൈകീട്ട് മൈസൂരു ഭാഗത്ത് നിന്നും ചെക്ക് പോസ്റ്റിലെത്തിയ കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയെ സർക്കിൾ ഇൻസ്പെക്ടർ ടി എം മജുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. പിടി കൂടിയ സ്വർണം ജി എസ് ടി വകുപ്പിന് കൈമാറി.