മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാട്ടെത്തി. ഷൗക്കത്തിന് പച്ച ലഡു നല്‍കി സാദിഖലി തങ്ങള്‍ സ്വീകരിച്ചു. ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു.
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
കൂട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.