Trending

ഇന്ത്യയുടെ മുന്നിൽ രണ്ട് വഴി;ഒന്നുങ്കിൽ വെള്ളം അല്ലെങ്കിൽ യുദ്ധം; ബിലാവല്‍ ഭൂട്ടോ

ഇന്ത്യയ്ക്കുനേരെ വീണ്ടും യുദ്ധ ഭീഷണിയുമായി പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രിയും പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ. സിന്ധൂനദീജല കരാര്‍ ഇന്ത്യ ഇനി ഒരിക്കലും പുനഃസ്ഥാപിക്കില്ല എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഭീഷണിയുമായി ബിലാവല്‍ രംഗത്തെത്തിയത്. പാകിസ്താന് അവകാശപ്പെട്ട ജലം തരണമെന്നും അല്ലെങ്കില്‍ വീണ്ടും യുദ്ധം വേണ്ടിവരുമെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ റദ്ദാക്കിയ സിന്ധൂനദീജല കരാര്‍ ഇനി പുനഃസ്ഥാപിക്കില്ല എന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അമിത് ഷാ വ്യക്തമാക്കിയത്. ‘അന്താരാഷ്ട്ര ഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ല. എന്നാല്‍ അത് മരവിപ്പിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്, രാജ്യമത് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെയും പാകിസ്താന്റെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഒരിക്കല്‍ ലംഘിക്കപ്പെട്ടാല്‍ പിന്നീട് അതിന് നിലനില്‍പ്പില്ല,’ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

ഇന്ത്യക്ക് അവകാശപ്പെട്ട ജലം നമ്മള്‍ ഉപയോഗിക്കുമെന്നും പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം കനാല്‍ നിര്‍മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ബിലാവല്‍ ഭൂട്ടോ തിങ്കളാഴ്ച പാര്‍ലമെന്റില്‍ യുദ്ധ ഭീഷണി മുഴക്കിയത്.

‘ഇന്ത്യക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ സിന്ധൂനദീജല കരാര്‍ പ്രകാരമുള്ള ജലം ന്യായമായി വിഭജിക്കുക. അല്ലെങ്കില്‍, സിന്ധൂനദീജല കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള ആറു നദികളില്‍നിന്നും ഞങ്ങള്‍ ജലം പാകിസ്താനിലേക്ക് എത്തിക്കും. സിന്ധൂനദീജല കരാര്‍ ഇനി ഇല്ല, അത് അസാധുവാക്കപ്പെട്ടു എന്നാണ് ഇന്ത്യ പറയുന്നത്. അത് നിയമവിരുദ്ധമാണ്. ആ കരാര്‍ ഉപേക്ഷിക്കപ്പെട്ടിട്ടില്ല. അത് ഇപ്പോഴും ഇന്ത്യയേയും പാകിസ്താനേയും ബന്ധിപ്പിച്ചിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള ജലം നല്‍കാതിരിക്കുന്നത് യുഎന്‍ ഉടമ്പടി പ്രകാരം തെറ്റാണ്,’ ബിലാവല്‍ പറഞ്ഞു.

പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍വേണ്ടി ഇന്ത്യ ഭീകരാക്രമണങ്ങളെ ഉപയോഗപ്പെടുത്തുകയാണ് എന്നും ബിലാവല്‍ ആരോപിച്ചു. ‘ഇന്ത്യയും പാകിസ്താനും പരസ്പരം സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍, ഒരുമിച്ചുനിന്ന് തീവ്രവാദത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍, ഇരുരാജ്യങ്ങളിലും ഭീകരാക്രമണങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയേ ഉള്ളൂ,’ ബിലാവല്‍ വ്യക്തമാക്കി.

‘പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനായി ഭീകരവാദത്തെ ഇന്ത്യ ഉപയോഗിക്കുകയാണ്. വളരെ കഷ്ടപ്പെട്ടാണ് പാകിസ്താന്‍ ഗ്രേലിസ്റ്റില്‍ നിന്നും പുറത്തുകടന്നത്. നിലവില്‍ വൈറ്റ്‌ലിസ്റ്റിലുള്ള പാകിസ്താനെ വീണ്ടും ഗ്രേലിസ്റ്റിലാക്കാനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. അതിനായി നയതന്ത്രബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു,’ ബിലാവല്‍ ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!