കുന്ദമംഗലം: ആരാമ്പ്രത്ത് വന്‍ ലഹരി വേട്ട. രണ്ട് പേര്‍ അറസ്റ്റില്‍. പടനിലം റിന്‍ഷാദില്‍ നിന്ന് പിടികൂടിയത് 59 ഗ്രാം എംഡിഎംഎയാണ്. പുല്ലാളൂര്‍ മുഹമ്മദ് ശാമിലില്‍ നിന്ന് (49) 30 ഗ്രാം എംഡിഎംഎ പിടികൂടി. കുന്ദമംഗലം പോലീസാണ് പ്രതികളെ പിടികൂടിയത്. നേരത്തെ മയക്കു മരുന്ന് കേസില്‍ പിടിയിലായ പ്രതികളാണ് വീണ്ടും പിടിയിലായത്.
കുന്ദമംഗലം പോലീസ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇയാള്‍ കോളേജുകളിലും മറ്റൊരു സ്ഥാപനങ്ങളിലും കുട്ടികളെ കേന്ദ്രീകരിച്ചാണ് ലഹരി വില്‍ക്കുന്നത്.
വലിയ രീതിയിലുള്ള ഹൈബ്രിഡ് കഞ്ചാവു അതേപോലെ തന്നെ എംഡിഎംഎയും അത് ഉപയോഗിക്കാന്‍ ഉള്ള ഉപകരണങ്ങളും കടത്താന്‍ ഡിഷ്ണറി ബുക്ക് രൂപത്തിലാക്കി ഒളിപ്പിച്ചാണ് ഇവര്‍ കടത്തുന്നത്.
കഴിഞ്ഞകുറച്ച് കാലമായി കുന്ദമംഗലം എസ് എച്ച് ഒ കിരണിന്റെ നേതൃത്വത്തില്‍ നിധിന്‍, വിജീഷ്, അജീഷ് എന്നിവരും ചേര്‍ന്ന് സംസ്ഥാനത്തിനകത്തും പുറത്തും സഞ്ചരിച്ച് നിരവധി കലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു.
.