
യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കശ്മീർ പഹൽഗാമിൽ രക്തസാക്ഷിത്വം വരിച്ച ധീരന്മാർക് വേണ്ടി കുന്ദമംഗലം ബസ് സ്റ്റാൻ്റിൽ ഗാന്ധിസ്ക്വയറിൽ ദീപം തെളിയിച്ചു അനുശോചനം അർപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് പി.ടി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ല ഉപാദ്ധ്യക്ഷനായ റിനേഷ്ബാൽ, ജില്ല സെക്രട്ടറി ബിജു കെ, ബ്ലോക്ക് കോൺഗ്രസ്സ് ജന: സെക്രട്ടറി കെ.ഷൈജു, മണ്ഡലം സെക്രട്ടറിമാരിയ ചരോഷ്, റജിൻ ദാസ്, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിമാരായ മനിൽലാൽ, മനു മോഹൻ, മഹേഷ് പടനിലം, മൻസൂർ കായലം, മൻസൂർ എൻ.കെ, കെ എസ് യു ജില്ല സെക്രട്ടറി വിഷ്ണു പൊൻമംഗലത്ത് യൂത്ത് കോൺഗ്രെസ്സ് കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് അരുൺലാൽ എന്നിവർ സംസാരിച്ചു.