
കുന്ദമംഗലം : പി.എം.എ.വൈ ഗ്രാമീൺ ഭവന നിർമ്മാണ ഗുണഭോക്താക്കളുടെ സംഗമം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍ പേഴ്സണ്‍ എം.കെ നദീറ അധ്യക്ഷനായി. പദ്ധതി പ്രകാരം നാല് ലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിന് ഭവന നിർമ്മാണത്തിനായി ലഭിക്കുന്നത്. പദ്ധതിയെക്കുറിച്ച് കെ.അബ്ദുൽ ലത്തീഫ് വിശദീകരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍. ഷിയോ ലാല്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മുംതാസ് ഇ,ശിവദാസൻ നായർ എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് സ്വാഗതവും സുധീർ എം.വി നന്ദിയും പറഞ്ഞു.