National News

അമൃത്പാൽ പഞ്ചാബിൽ നിന്ന് രക്ഷപ്പെട്ടു; ഹരിയാനയിൽ വീട്ടിൽ അഭയം നൽകിയ സ്ത്രീ അറസ്റ്റിൽ

പോലീസിന്റെ കണ്ണ് വെട്ടിച്ച് പഞ്ചാബിൽ നിന്ന് രക്ഷപ്പെട്ട അമൃത്പാലിനും സഹായി പല്‍പ്രീത് സിങ്ങിനും ഹരിയാനയിൽ വീട്ടിൽ സംരക്ഷണം നൽകിയ സ്ത്രീ അറസ്റ്റിൽ.

പഞ്ചാബിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രക്ഷപ്പെട്ട് ഹരിയാനയിലെത്തിയ അമൃത്പാലും സഹായിയും ഞായറാഴ്ചയാണ് ബല്‍ജിത്ത് കൗര്‍ എന്നുപേരുള്ള സ്ത്രീയുടെ വീട്ടില്‍ തങ്ങിയത്.കുരുക്ഷേത്ര ജില്ലയിലെ ഷഹബാദ് സ്വദേശിയായ സ്ത്രീക്ക് അമൃത്പാലിന്റെ സഹായിയുമായി രണ്ടുവര്‍ഷത്തിലേറെയായി പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു.

ബൽജിത്തിന്റെ സഹോദരൻ തന്നെയാണ് സഹോദരിയുടെ വീട്ടിൽ അമൃത്പാൽ വന്നിരുന്നുവെന്ന വിവരം പോലീസിനെ അറിയിച്ചത്. ബൽജിത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കുരുക്ഷേത്ര ജില്ലയിലെ അവളുടെ വീട്ടിലേക്ക് അമൃത്പാല്‍ വരുമ്പോള്‍ കൂടെയൊരാള്‍ കൂടി ഉണ്ടായിരുന്നതായി യുവതി പറഞ്ഞു. സ്‌കൂട്ടറിലാണ് അവര്‍ വന്നത്. വസ്ത്രമൊക്കെ മാറി തലയില്‍ ഒരു തൊപ്പി ധരിച്ചാണ് അമൃത്പാല്‍ എത്തിയത്. മീശ വെട്ടിയിരുന്നു.

അതേസമയം അമൃത്പാലും സഹയാത്രികനായ പപല്‍പ്രീത് സിങ്ങും ഷഹബാദിലെ ബല്‍ജിത് കൗറിന്റെ വീട്ടില്‍ താമസിച്ചിരുന്നതായി അവരെ പിടികൂടി ചോദ്യം ചെയ്തതില്‍നിന്ന് മനസ്സിലായെന്ന് ഹരിയാണ പോലീസ് പറഞ്ഞു. ഷഹബാദില്‍ രണ്ടുദിവസമാണ് തങ്ങിയത്. ലുധിയാനയില്‍നിന്ന് ശഹബാദിലേക്ക് യാത്രചെയ്യാനായി അമൃത്പാല്‍ ഒരു സ്‌കൂട്ടര്‍ ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു. അതിനിടെ യുവതിയെ പഞ്ചാബ് പോലീസിന് കൈമാറി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!