അമൃത്പാൽ പഞ്ചാബിൽ നിന്ന് രക്ഷപ്പെട്ടു; ഹരിയാനയിൽ വീട്ടിൽ അഭയം നൽകിയ സ്ത്രീ അറസ്റ്റിൽ
പോലീസിന്റെ കണ്ണ് വെട്ടിച്ച് പഞ്ചാബിൽ നിന്ന് രക്ഷപ്പെട്ട അമൃത്പാലിനും സഹായി പല്‍പ്രീത് സിങ്ങിനും ഹരിയാനയിൽ വീട്ടിൽ സംരക്ഷണം നൽകിയ സ്ത്രീ അറസ്റ്റിൽ. പഞ്ചാബിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രക്ഷപ്പെട്ട് ഹരിയാനയിലെത്തിയ അമൃത്പാലും സഹായിയും ഞായറാഴ്ചയാണ് ബല്‍ജിത്ത് കൗര്‍ എന്നുപേരുള്ള സ്ത്രീയുടെ വീട്ടില്‍ തങ്ങിയത്.കുരുക്ഷേത്ര ജില്ലയിലെ ഷഹബാദ് സ്വദേശിയായ സ്ത്രീക്ക് അമൃത്പാലിന്റെ സഹായിയുമായി രണ്ടുവര്‍ഷത്തിലേറെയായി പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു. ബൽജിത്തിന്റെ സഹോദരൻ തന്നെയാണ് സഹോദരിയുടെ വീട്ടിൽ അമൃത്പാൽ വന്നിരുന്നുവെന്ന വിവരം പോലീസിനെ അറിയിച്ചത്. ബൽജിത്തിനെ പോലീസ് വിശദമായി ചോദ്യം […]
