കുന്ദമംഗലം:കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി മുറിയനാൽ കൂടത്താലുമ്മൽ 14 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനം ഡിസംബർ 25 തിങ്കളാഴ്ച 4 മണിക്ക് കേരള സ്റ്റേറ്റ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. സംസ്ഥാന, ജില്ലാ മുസ്ലിം ലീഗ് ,വനിതാ ലീഗ് നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് ഇകാര്യം അറിയിച്ചത്.കേരളത്തിൽ മുസ്ലിം ലീഗ് കമ്മറ്റികളുടെ നേതൃത്വത്തിൽ നിർമ്മിച്ച പതിനായിരത്തിലധികം കാരുണ്യ ഭവനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി മുന്നിട്ടിറങ്ങി നിർമ്മിക്കുന്ന സംസ്ഥാനത്തെ തന്നെ ആദ്യ ബൈത്തുറഹ്മയാണ് കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മ. 2 ബാത്ത് അറ്റാച്ച്‌ഡ് റൂമുകളും, ഡൈനിങ്ങ് ഹാളും, കിച്ചണും, സ്റ്റെയർകെയ്സും,, സിറ്റൗട്ടും, പോർച്ചും തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വീട് പണി പൂർത്തീകരിച്ചിരിക്കുന്നത്.വിവാഹപ്രായമെത്തിയ 2 പെൺകുട്ടികളുള്ള നിർധന കുടുംബത്തിന് നിർമിച്ച് നൽകുന്ന വീട് അവർക്ക് ഏറ്റവും വലിയ ഒരു വലിയ സമാശ്വാസമായി മാറും.പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട് , ഫാത്തിമ ജെസ്ലീ , ട്രഷറർ ഷംസാദ പാറ്റയിൽ , ഇ.എം. സുബൈദ , ടി.കെ. സൗദ , ആസിഫ , ശ്രീബ , മിന്നത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വനിതാ ലീഗ് ബൈത്തുറഹ്മ താക്കോൽദാനം തിങ്കളാഴ്ച നടത്തും

