News

മദ്യലഹരിയിൽ അമ്മാവനെ ഉപദ്രവിച്ചു, പോലിസ് എത്തി കാര്യം തിരക്കിയതിന് പിന്നാലെ പോലീസിനെതിരെ മറ്റൊരു പരാതി നൽകി പതിനേഴുക്കാരൻ.

മദ്യലഹരിയിൽ അമ്മാവനെ ഉപദ്രവിച്ചു, പോലിസ് എത്തി കാര്യം തിരക്കിയതിന് പിന്നാലെ പോലീസിനെതിരെ മറ്റൊരു പരാതി നൽകി പതിനേഴുക്കാരൻ. കൃഷ്ണമൂർത്തി എന്നൊരാളുമായി മദ്യപിക്കുകയും ഇത് ചോദ്യം ചെയ്ത അമ്മാവനുമായി പിന്നീട് വഴക്കാവുകയും ആണ് ഉണ്ടായത്. അമ്മാവനെ ഉപദ്രവിച്ചു വഴക്ക് മറ്റൊരു തലത്തിൽ എത്തിയപ്പോൾ അമ്മാവന്റെ ഭാര്യ കുന്ദമംഗലം പോലീസിൽ വിവരം അറിയിച്ചു. പ്രായപൂർത്തിയാകാത്ത ആളായതിനാൽ കാര്യങ്ങൾ സംസാരിച്ചു തീർക്കാൻ പോലീസ് തീരുമാനിച്ചു. എന്നാൽ പോലീസിനെ അസഭ്യം പറയുകയും മറ്റുമാണ് പതിനേഴുക്കാരൻ ചെയ്തത്. കൂടാതെ തിരുവമ്പാടികാരനായ ഇയാൾ തിരുവമ്പാടി പോലീസിൽ കുന്ദമംഗലം പോലീസിനെതിരെ പരാതി നൽകി. ആനക്കാപൊയിൽ സ്വദേശിയായ പതിനേഴുക്കാരന്റെ അച്ഛന്റെ പേരിൽ പല കേസുകളും ഉണ്ട്. ഇതേ തുടർന്നാണ് ഇയാൾ അമ്മാവന്റെ വീട്ടിൽ എത്തിയത്. മൈനർ ആയതിനാൽ ഉപദേശിക്കാൻ തയ്യാറായ പോലീസിനെ വെല്ലുവിളിക്കുകയും മറ്റും ചെയ്ത ഇയാൾ കാര്യങ്ങൾ വീണ്ടും കുഴപ്പത്തിൽ എത്തിക്കാൻ ആണ് പോലീസിനെതിരെ പരാതി നൽകിയതെന്നാണ് നിഗമനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!