എറണാകുളം സബ് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം.വിയ്യൂർ ജയിലിൽ നിന്ന് വിചാരണക്കായി കോടതിയിലെത്തിച്ചപ്പോഴായിരുന്നു പ്രതി തന്‍സീര്‍ കൈ ഞരമ്പ് മുറിച്ചത്.ഇയാളെ എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തന്‍സീറിനെ വിചാരണയ്ക്കായാണ് വിയ്യൂര്‍ ജയിലില്‍ നിന്ന് എറണാകുളം സബ് കോടതിയില്‍ എത്തിച്ചത്. ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആത്മഹത്യാശ്രമം.ഇയാൾ കവർച്ച കേസിലെ പ്രതിയാണ്. ഇയാൾ അപകട നില തരണം ചെയ്തു.
കോടതിയില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം;കൈഞരമ്പ് മുറിച്ചു

