Kerala News

സര്‍ക്കാർ സ്കൂളിലെ ‘പ്ലാവ്’ മുറിച്ച് വീട് പണിതു;സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ പാർട്ടി തരംതാഴ്ത്തി

ഗവ. യു.പി.സ്കൂളിന്റെ പ്ലാവ് മുറിച്ച് വീട് പണിത സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി.മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.പ്രതാപനെതിരേയാണ് നടപടി. പാർട്ടി അംഗങ്ങൾ നേതൃത്വത്തിന് നൽകിയ പരാതിയിലാണ് അന്വേഷണവും നടപടിയും.ഏരിയാ കമ്മിറ്റി അംഗത്തെ ലോക്കൽ കമ്മിറ്റിയിലേക്കാണ് പാർട്ടി തരംതാഴ്ത്തിയത്. ഏരിയാ കമ്മിറ്റി അംഗത്തെ ലോക്കൽ കമ്മിറ്റിയിലേക്കാണ് പാർട്ടി തരംതാഴ്ത്തിയത്. മരത്തിന്റെ കൊമ്പുകൾ ഉണങ്ങിയെന്ന് സ്കൂളിൽനിന്ന് പഞ്ചായത്തിന് പരാതി കിട്ടിയതോടെ വൈസ് പ്രസിഡന്റ് ആളെക്കൊണ്ടുവന്ന് മരം മുറിച്ചുകൊണ്ടുപോയെന്നാണ് പാർട്ടിക്ക് ലഭിച്ച പരാതി.പാർട്ടി രണ്ടംഗ കമ്മീഷനെവെച്ചാണ് സംഭവം അന്വേഷിച്ചത്. പ്രതാപന്റെ വീടുപണിക്ക് ഈ തടി ഉപയോഗിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യു.പി.സ്കൂൾ വളപ്പിലെ, അമ്മച്ചിപ്ലാവെന്ന് വിളിക്കുന്ന വർഷങ്ങൾ പഴക്കമുള്ള പ്ലാവാണ് ചട്ടം ലംഘിച്ച് മുറിച്ചത്. പൊതുസ്ഥലത്തെ മരംമുറിക്കാനും വിൽക്കാനുമുള്ള നടപടിക്രമങ്ങൾ പാലിച്ചിരുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!