Trending

കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 25ന് കുന്ദമംഗലത്ത്

കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് ഒക്ടോബർ 25 ന് കുന്ദമംഗലത്ത് തുടക്കം കുറിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കും.പ്രവർത്തിപരിചയമേള കുന്ദമംഗലം എച്ച്.എസ്.എസിലും എ.യു.പി.എ സി ലും ഗണിതശാസ്ത്ര മേള മർക്കസ് ഗേൾസിലും സാമൂഹ്യ ശാസ്ത്രമേള മർക്കസ് ബോയ്സിലും ശാസ്ത്രമേള മാർക്കസ് ഗേൾസിലും ഐടി മേള, വി.എച്ച്.എസ്.ഇ വെക്കേഷണൽ എക്സ്പോ, കരിയർ ഫെയർ എന്നിവ കുന്ദമംഗലം എച്ച്.എസ്.എസിലും നടക്കും. മേളയുടെ രജിസ്ട്രേഷൻ 24 ന് (വ്യാഴം) ഉച്ചക്ക് രണ്ട് മണി മുതൽ കുന്ദമംഗലം എച്ച്.എസ്.എസിൽ നടക്കും. സബ് ജില്ലാ കൺവീനർമാരാണ് ഫീസsച്ച് രിജിസ്ട്രേഷൻ നടത്തേണ്ടത്.ഈ സമയത്ത് കഴിഞ്ഞ വർഷം ലഭിച്ച റോളിംഗ് ട്രോഫികൾ തിരിച്ച് നൽകുകയും വേണം. രണ്ട് ദിവസങ്ങളിലായി ഒൻപതിനായിരം പേർക്ക് ഭക്ഷണം വിളമ്പും. ഭക്ഷണം കുന്ദമംഗലം എച്ച്.എസ്.എസിലാണ്. മീഡിയക്കാർക്ക് കുന്ദമംഗലം എച്ച്.എസ് എസിൽ പ്രത്യേക സജ്ജീകരണം ചെയ്തിട്ടുണ്ട്.

  വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ് കുമാർ, മീഡിയാ പബ്ലിസിറ്റി കമ്മറ്റി വൈസ് ചെയർമാൻ പി.പി ഫിറോസ്, കൺവീനർ പി.അബ്ദുൽ ജലീൽ, കോ-കൺവീനർ എം.എ സാജിദ്, എക്സ്പോ കൺവീനർമാരായ സജിത്ത്, പി.ജാഫർ, കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെൽ കോഡിനേറ്റർ സക്കരിയ എളേറ്റിൽ, ഫാത്തിമ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!